രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷങ്ങള്‍ ഇന്ന് ദില്ലിയില്‍ നടക്കും. സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കും. യുപിഎ ഘടകകക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമായി സോണിയാഗാന്ധി ഒരുക്കുന്ന അത്താഴ വിരുന്നിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കുക. പ്രതികൂല രാഷ്ട്രിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിംഗിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യം എറെയാണ്. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്റെ രാജി ആവശ്യപ്പെടുന്ന പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലാണ് മന്‍മോഹന്‍ സിങ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി കരുതലൊടെയാകും [...]